Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightനായ്ക്കൾ കടിച്ചുകീറിയ...

നായ്ക്കൾ കടിച്ചുകീറിയ യുവതിയെ​ രക്ഷിച്ചവർക്കെതിരെ ജാമ്യമില്ലാ കുറ്റം​, ഉടമക്ക് ജാമ്യം

text_fields
bookmark_border
നായ്ക്കൾ കടിച്ചുകീറിയ യുവതിയെ​ രക്ഷിച്ചവർക്കെതിരെ ജാമ്യമില്ലാ കുറ്റം​, ഉടമക്ക് ജാമ്യം
cancel

താമരശ്ശേരി: വളർത്തുനായ്​ക്കളുടെ ആക്രമണത്തിൽനിന്ന്​ യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ താമരശ്ശേരി പൊലീസ്​ ചുമത്തിയത്​ ജാമ്യമില്ലാ വകുപ്പ്​. അമ്പായത്തോടിൽ ഫൗസിയയെന്ന യുവതിയെ നായ്​ക്കൾ വളഞ്ഞിട്ട്​ ആക്രമിച്ചപ്പോൾ വടിയെടുത്തടിച്ചും കല്ലെറിഞ്ഞും ഓടിച്ചവർക്കെതിരെയാണ്​ കേസ്​. തന്നെ പരിക്കേൽപ്പിച്ചതായി ഉടമസ്ഥൻ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ്​ നടപടി. അതേസമയം, പ​രി​ക്കേറ്റ യു​വ​തി​ക്ക് നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​നി​ൽ​നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കലക്​ടറോട്​ ഉത്തരവിട്ടു.

വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകു​ളത്തുചാൽ ബംഗ്ലാവിൽ റോഷനാണ്​ വളർത്തുനായ്​ക്കളുടെ ഉടമ. യുവതിയെ കടിച്ചുകീറുകയായിരുന്ന നായ്​ക്കളെ നാട്ടുകാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ്​ റോഷന്‍റെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ്​ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ​ പൊലീസ് കേസെടുത്തത്. വളർത്തുമൃഗം ആക്രമിച്ചാലുള്ള ഐ.പി.സി 289 വകുപ്പും പരിക്കേൽപ്പിച്ചതിന് 324 വകുപ്പും ചുമത്തിയാണ് റോഷനെതിരെ കേസെടുത്തത്. ഉടമക്കെതിരെ നിസ്സാരവകുപ്പ് ചുമത്തിയപ്പോൾ നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ്​ ചുമത്തിയത്​. ​സംഭവത്തിൽ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത റോഷനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

മ​ദ്​​റ​സ​യി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന മ​ക​നെ കാ​ത്തു​നി​ൽ​ക്ക​വേയാണ്,​ ചങ്ങലയ്​ക്കിടാതെ അഴിച്ചുവിട്ട നായ്​ക്കൾ ഫൗസിയയെ ആക്രമിച്ചത്​. സംഭവ സമയത്ത്​ റോഷൻ എയർപിസ്റ്റളുമായാണെത്തിയതെന്നും ആരോപണമുണ്ട്​. അതേസമയം, അടിയേറ്റ് റോഷ​െൻറ എല്ല് തകർന്ന സാഹചര്യത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള സ്വാഭാവിക നടപടിയാണ്​ തങ്ങൾ സ്വീകരിച്ചതെന്നാണ്​ പൊലീസ്​ പറയുന്നത്​.

യുവതിക്ക് ഉടമ നഷ്​ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ

കോ​ഴി​ക്കോ​ട്: വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ യു​വ​തി​ക്ക് നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​നി​ൽ​നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. യു​വ​തി​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം നാ​യ്ക്ക​ളെ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ട്ട ഉ​ട​മ​സ്ഥ​നെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച് ശി​ക്ഷ വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല ക​ല​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 15 ദി​വ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​മ്പാ​യ​ത്തോ​ട് മി​ച്ച​ഭൂ​മി സ്വ​ദേ​ശി​നി ഫൗ​സി​യ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്തും കൈ​ക​ളി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. ഇ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആശുപത്രിയി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​മ്പാ​യ​ത്തോ​ട് വെ​ഴു​പ്പൂ​ർ എ​സ്​​റ്റേ​റ്റി​ലെ മീ​നം കു​ള​ത്തു​ചാ​ൽ ബം​ഗ്ലാ​വി​ൽ റോ​ഷ‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​വ​യാ​ണ് നാ​യ്ക്ക​ൾ. ഇ​യാ​ളു​ടെ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ആ​ളു​ക​ളെ സ്ഥി​ര​മാ​യി ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ നൗ​ഷാ​ദ് തെ​ക്ക​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ജീപ്പ് കത്തിച്ചതായി പരാതി

റോഷന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് ഞായറാഴ്ച രാത്രിയോടെ കത്തിനശിച്ച നിലയിൽ ക​െണ്ടത്തി. വീട്ടിലില്ലാതിരുന്ന സമയത്ത്​ ആരോ തീവെച്ചതാണെന്നു കാണിച്ച്​ റോഷൻ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogdog attack
News Summary - Non bailable case against those who rescued youth from dogs, bail for dog owner
Next Story