Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരപ്പൻപൊയിലിൽ 70 അടി ഉയരത്തിൽ മെസ്സിയുടെ കട്ടൗട്ട്

text_fields
bookmark_border
ദേശീയപാതയോരത്ത് അർജന്റീന താരത്തിന്റെ കൂറ്റൻ കട്ടൗട്ട് ഉത്സവാന്തരീക്ഷത്തിൽ സ്ഥാപിച്ചു
പരപ്പൻപൊയിലിൽ 70 അടി ഉയരത്തിൽ മെസ്സിയുടെ കട്ടൗട്ട്
cancel
camera_alt

താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത പ​ര​പ്പ​ൻ​പൊ​യി​ലി​ൽ സ്ഥാ​പി​ച്ച

അ​ർ​ജ​ന്റീ​ന താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട്

താമരശ്ശേരി: കാൽപന്തുകളിയിലെ രാജാവ് ലയണൽ മെസ്സിയെ 70 അടി ഉയരത്തിൽ സ്ഥാപിച്ച് പരപ്പൻപൊയിലിലെ ആരാധകർ. അങ്ങാടിയിൽ ഗവ. സ്കൂളിന് സമീപത്താണ് ശനിയാഴ്ച വൈകീട്ട് മെസ്സിയുടെ 70 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. വാദ്യമേളങ്ങളുടെയും ഡി.ജെ മ്യൂസിക്കിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയിൽ നൂറുകണക്കിന് ആരാധകർ ഒത്തുകൂടി ക്രെയിൻ സഹായത്തോടെയാണ് മെസ്സിയുടെ ഭീമൻ കട്ടൗട്ട് ഉയർത്തിയത്.

ഇതോടെ 55 അടി ഉയരത്തിലുള്ള നെയ്മറുടെയും 45 അടി ഉയരത്തിലുള്ള ക്രിസ്റ്റ്യാനോ റോണാൾഡോയുടെയും കട്ടൗട്ടുകൾക്ക് മുകളിലായി ലയണൽ മെസ്സി. ഒരുലക്ഷത്തിൽപരം രൂപ ചെലവിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കാൻ പരപ്പൻപൊയിൽ മെസ്സി ഫാൻസ് അംഗങ്ങളായ എ.പി. മിദ്‍ലാജ്, കെ.എം.ഉനൈസ്, എ.പി. ആദിൽ, ഹനാൻ കുന്നുമ്മൽ, എം.പി. ഷാദിൽ, കെ.കെ. ഫാസിൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Messi's cutout in Parapanpoyil
Next Story