Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightമാവോയിസ്റ്റ്...

മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ ശക്തിപ്പെടുത്തി പൊലീസ് സ്റ്റേഷനുകൾ

text_fields
bookmark_border
മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ ശക്തിപ്പെടുത്തി പൊലീസ് സ്റ്റേഷനുകൾ
cancel
camera_alt

താമരശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നടക്കുന്ന സുരക്ഷാ ഭിത്തി നിർമ്മാണ പ്രവൃത്തി

താ​മ​ര​ശ്ശേ​രി: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സാ​ന്നി​ധ്യം പ​ല ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത താ​മ​ര​ശ്ശേ​രി, കോ​ട​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നു​ക​ളു​ടെ നാ​ല് ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചും ചു​റ്റു​മ​തി​ലി​ൽ ഉ​യ​ര​ത്തി​ൽ ക​മ്പി​വേ​ലി​ക​ൾ സ്ഥാ​പി​ച്ചു​മാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​പ​ക്ഷം വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് സു​ര​ക്ഷ പോ​സ്റ്റു​ക​ളി​ലൂ​ടെ ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ താ​മ​ര​ശ്ശേ​രി, കോ​ട​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.

താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​തു​പ്പാ​ടി മൈ​ല​ള്ളാം​പാ​റ, ക​ണ്ണ​പ്പ​ൻ​കു​ണ്ട്, മ​ട്ടി​ക്കു​ന്ന്, ക​ക്കാ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ പ​ല ത​വ​ണ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ത്തെ കോ​ള​നി​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​യ സം​ഭ​വ​ങ്ങ​ൾ പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

കോ​ട​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​മ്പു​ക​ട​വ്, നെ​ല്ലി​പൊ​യി​ൽ, നാ​ര​ങ്ങാ​തോ​ട് മേ​ഖ​ല​യി​ലും പ​ല ത​വ​ണ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ക​യും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഉ​ട​ൻ ആ ​പ്ര​ദേ​ശം മു​ഴു​വ​ൻ ആ​ൻ​റി മാ​വോ​യി​സ്റ്റ് ഫോ​ഴ്സാ​യ ത​ണ്ട​ർ​ബോ​ൾ​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

ര​ണ്ടു​വ​ർ​ഷം മു​മ്പ് വൈ​ത്തി​രി​യി​ൽ മാ​വോ​വാ​ദി നേ​താ​വ് ജ​ലീ​ൽ പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​റ​കെ​യാ​ണ് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള വ​ന​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistpolice station
News Summary - Maoist presence police stations Security tightened
Next Story