ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദയാത്ര; 11 ബൈക്കുകൾ െപാലീസ് പിടികൂടി
text_fieldsതാമരശ്ശേരി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കളുടെ 11 ബൈക്കുകൾ താമരശ്ശേരി െപാലീസ് കസ്റ്റഡിയിലെടുത്തു.
പിടികൂടിയ ബൈക്കുകൾ ലോറിയിൽ കയറ്റിയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ലോക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.
താമരശ്ശേരി എസ്.ഐമാരായ ശ്രീജേഷ്, വി.കെ. സുരേഷ്, അജിത്, സി.പി.ഒമാരായ രതീഷ്, പ്രസാദ്, ഷൈജൽ എന്നിവർ ചേർന്നാണ് ബൈക്കുകൾ പിടികൂടിയത്. പ്രദേശത്ത് പതിവായി കൂട്ടംകൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് ഭാഗങ്ങളിൽനിന്ന് വിവിധ സംഘങ്ങളായി എത്തിയതായിരുന്നു യുവാക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

