Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡയാലിസിസ് സെന്ററിന് സൗജന്യമായി ഭൂമി വിട്ടുനൽകി

text_fields
bookmark_border
സംസ്ഥാനപാതക്ക് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന 10 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്
ഡയാലിസിസ് സെന്ററിന് സൗജന്യമായി ഭൂമി വിട്ടുനൽകി
cancel
camera_alt

ടി.​പി. അ​ബ്ദു​ൽ മ​ജീ​ദ്

താമരശ്ശേരി: കോരങ്ങാട് നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തുടങ്ങാനിരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സൗജന്യമായി ഭൂമി വിട്ടുനൽകി ടി.പി. അബ്ദുൽ മജീദ്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതക്ക് അടുത്തുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന പത്ത് സെൻറ് ഭൂമിയുടെ രേഖകൾ നന്മ പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കോരങ്ങാട് കെട്ടിന്റെ അകായിൽ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെയും എടവലത്ത് ആയിശ ഹജ്ജുമ്മയുടെയും മകനായ മജീദ് താമരശ്ശേരിയിലെ ബാസിത്ത് മെഡിക്കൽ ഷോപ്പ് ഉടമയാണ്. സാബിറ ഭാര്യയും അബ്ദുൽ ബാസിത്ത്, യാഫിത്ത്, ബിഷർഉൽ ഹാഫി, മുഹമ്മദ് ദാമിൽ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

ഭൂമി ലഭിച്ചതോടെ നിർധന കിഡ്നി രോഗികൾക്ക് സഹായകമാകുംവിധം എത്രയുംവേഗം ഡയാലിസിസ് സെൻറർ യാഥാർഥ്യമാക്കാനുള്ള ശ്രമം ആരംഭിച്ചതായി നന്മ ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - land was given to the dialysis center free of charge
Next Story