Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുവർഷം ആഘോഷിക്കാൻ കപ്പൽയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
പുതുവർഷം ആഘോഷിക്കാൻ കപ്പൽയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
cancel
camera_alt

കെ.എസ്.ആർ.ടി.സി യാത്ര ഒരുക്കുന്ന ആഡംബര കപ്പലായ ക്രൂസ് നെഫെർറ്റിറ്റി

താമരശ്ശേരി: പുതുവർഷം ആഘോഷിക്കാൻ കപ്പൽയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കൊച്ചിയിലെത്തി ആഡംബര കപ്പലായ ക്രൂസ് നെഫെർറ്റിറ്റിയിൽ അഞ്ചു​ മണിക്കൂർ പ്രത്യേക പരിപാടികളിലും പങ്കാളികളാകാനാണ് അവസരം.

രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, ബുഫെ ഡിന്നർ, പവർ പാക്ക്ഡ് മ്യൂസിക് സിസ്റ്റം, കുട്ടികളുടെ കളിസ്ഥലവും തിയറ്ററും തുടങ്ങിയവ കപ്പലിലുണ്ടാകും. ജനുവരി ഒന്നിന് രാവിലെ 8.30ന് കോഴിക്കോട്ടുനിന്നും ഒമ്പതിന് മലപ്പുറത്തുനിന്നും 10.30ന് പാലക്കാട്ടുനിന്നും പുറപ്പെടുന്ന ലോഫ്ലോർ ബസുകളിലാണ് ഇവന്‍റിൽ പങ്കെടുക്കാനുള്ളവരെ കെ.എസ്.ആർ.ടി.സി എത്തിക്കുക.

11 വയസ്സും അതിനുമുകളിലും ഉള്ളവർക്ക് 3499 രൂപയും 5-10 വയസ്സുള്ളവർക്ക് 1999 രൂപയുമാണ് പങ്കെടുക്കാനുള്ള നിരക്ക്. ഇവൻറിൽ പങ്കെടുക്കാൻ കോഴിക്കോട്, മലപ്പുറം: 9995726885 9995090216, 8589038725, പാലക്കാട്: 8714062425, തിരുവനന്തപുരം: 9747314149 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC organizes cruise to celebrate New Year
Next Story