ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഗതാഗതക്കുരുക്ക്
text_fieldsതാമരശ്ശേരി ചുരത്തില്എട്ടാം വളവിനു സമീപം കുടുങ്ങിയ കെ.എസ്.ആര്.ടി.സി ബസ്
താമരശ്ശേരി: ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് മണിക്കൂറുകള്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. എട്ടാം വളവിന് സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ബസുകള്‍ കൂട്ടിയിടിച്ചത്.
ഇടിച്ച ബസുകളിലൊന്ന് മൂന്നാം വളവിന് സമീപത്തേക്കും ഒന്ന് എട്ടാം വളവിന് സമീപത്തേക്കും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വൈകീട്ട് ആറോടെ എട്ടാം വളവിനു സമീപത്തേക്കുമാറ്റിയ ബസ് താമരശ്ശേരിയിലേക്ക് മാറ്റാന്‍ എടുക്കുന്നതിനിടെ യന്ത്രത്തകരാര്‍ മൂലം വീണ്ടും റോഡില്‍ കുടുങ്ങി. ഇതോടെ ഗതാഗതം വീണ്ടും സ്തംഭിച്ചു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിട്ടു.

