Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ഇ.ബി ഓവർസിയറെ മർദിച്ച സംഭവം; അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

താമരശ്ശേരി: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന്‌ താമരശ്ശേരി കെ.എസ്‌.ഇ.ബി ഓവർസിയറെ ഓഫിസിൽ കയറി മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കുടുക്കിലുമ്മാരം കയ്യേലിക്കുന്ന് വിനീഷ് (34), വാഴയിൽ സജീവൻ (40), കയ്യേലിക്കുന്ന് അനീഷ് (37), ചെട്ട്യാൻകണ്ടി ഷരീഫ് (41), കയ്യേലിക്കുന്ന് അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ചുങ്കത്തുള്ള കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറെയാണ് ഇവർ ആക്രമിച്ചത്‌. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അറസ്റ്റിലായ വിനീഷിന്റെ വീട്ടിലെ ഫ്യൂസ് ബില്ലടച്ചതിന് ശേഷം ഊരിയെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കമാണ്‌ അക്രമത്തിൽ കലാശിച്ചത്. ഓവർസിയറെ ആക്രമിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കസേര നശിപ്പിക്കുകയും സംഘം ചെയ്‌തിരുന്നു.

ഓവർസിയറെ ഓഫിസിൽ കയറി മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റിലായവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSEB Overseer beaten up incident-Five people were arrested
Next Story