Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightആദിവാസി കോളനിയിലെ...

ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

text_fields
bookmark_border
ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി
cancel

താ​മ​ര​ശ്ശേ​രി: ആ​ദി​വാ​സി കോ​ള​നി​യി​ലെ വൈ​ദ്യു​തി ബ​ന്ധം കെ.​എ​സ്.​ഇ.​ബി വി​ച്ഛേ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ഇ​ട​പെ​ട്ട​തോ​ടെ പു​നഃ​സ്ഥാ​പി​ച്ചു.

പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രി​കു​ളം കു​റു​മ​രു​ക​ണ്ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും ചി​ല വീ​ടു​ക​ളി​ലേ​ക്കു​മു​ള്ള വൈ​ദ്യു​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​സ്.​ഇ.​ബി വി​ച്ഛേ​ദി​ച്ച​ത്. തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​റും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ഇ​ട​പെ​ടു​ക​യും സം​ഭ​വം ജി​ല്ല ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ൽ, ചി​ല വീ​ടു​ക​ളി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ വ​യ​റി​ങ് ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ളാ​യ​തി​നാ​ലാ​ണ് വൈ​ദ്യു​തി ന​ൽ​കാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ചാ​ർ​ജ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ച്ച​താ​യി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ പോ​ത്താ​റ്റി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBTribal Colony
News Summary - KSEB cuts off power in tribal colony
Next Story