പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾകൂടി പിടിയിൽ
text_fieldsമുഹമ്മദ്
ഷിബിൽ
താമരശ്ശേരി: പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38) ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുടുക്കിലുമ്മാരം വെങ്കണക്കൽ മുഹമ്മദ് ഷിബിൽ (27) ആണ് അറസ്റ്റിലായത്. സ്റ്റേഷനിൽ കീഴടങ്ങിയ ഷിബിലിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായി.
ദക്ഷിണ കന്നഡ കല്യാണ സ്വദേശികളായ മണ്ടിയൂർ മുഹമ്മദ് നൗഷാദ് (24), മണ്ടിയൂർ ഇസ്മായിൽ ആസിഫ് (33), ഗോളികെട്ടെ അബ്ദുൽ റഹ്മാൻ (33), കാസർകോട് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാൻ മൻസിലിൽ സി.എ. ഹുസൈൻ(44) എന്നിവരെ അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകി ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കളമൊരുക്കിയ കുറ്റത്തിനാണ് ഷിബിലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷിബിൽ ബോംബെയിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു.

