Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതാ​മ​ര​ശ്ശേ​രി​യി​ലെ...

താ​മ​ര​ശ്ശേ​രി​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ കൂ​ടി വ​ല​യി​ലാ​യ​താ​യി സൂ​ച​ന

text_fields
bookmark_border
താ​മ​ര​ശ്ശേ​രി​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ കൂ​ടി വ​ല​യി​ലാ​യ​താ​യി സൂ​ച​ന
cancel

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ടൗ​ണി​ലെ റ​ന ഗോ​ൾ​ഡി​ൽ നി​ന്ന് 50 പ​വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി പൊ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​നൂ​ർ പാ​ലം​ത​ല​ക്ക​ൽ ന​വാ​ഫി​നെ (27) ബു​ധ​നാ​ഴ്ച താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​വാ​ഫി​ന്റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലു​ള്ള​ത്. സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്തി​യ സ്ത്രീ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യ ന​വാ​ഫി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ന​വാ​ഫ് വാ​ട​ക​ക്ക് താ​മ​സി​ച്ച താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു ബാ​ഗ് ഇ​വി​ടെ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജ​നു​വ​രി 24ന് ​പു​ല​ർ​ച്ച ഒ​രു മ​ണി​ക്കും അ​ഞ്ച​ര​ക്കും ഇ​ട​യി​ലാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള റ​ന ഗോ​ൾ​ഡി​ന്റെ ചു​മ​ർ തു​ര​ന്ന് അ​ക​ത്തു​ക​യ​റി ക​വ​ർ​ച്ച സം​ഘം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പെ​യി​ന്റ് സ്പ്രേ ​ചെ​യ്ത​ശേ​ഷം ലോ​ക്ക​ർ മു​റി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. നി​ര​വ​ധി സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും താ​മ​ര​ശ്ശേ​രി​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും മു​ൻ മോ​ഷ്ടാ​ക്ക​ളെ​യും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​വാ​ഫ്‌ പി​ടി​യി​ലാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThamarasseryJewelery robberyarrest
News Summary - Jewelery robbery in Thamarassery; arrested
Next Story