Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപന
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 145 ഗ്രാം എം.ഡി.എം.എ പിടികൂടി. കുടുക്കിലുമ്മാരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കുംചാലിൽ വാടകക്ക് താമസിക്കുന്ന ഫത്ത ഹുല്ല (33)യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 145 ഗ്രാം എം.ഡി.എം.എ താമരശ്ശേരി പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ലഹരി വിൽപനക്കായി ഉപയോഗിക്കുന്ന ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു പരിശോധന. പൊലീസിനെ കണ്ട് പ്രതി മതിൽ ചാടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ സത്യനാഥൻ പറഞ്ഞു.
Next Story

