Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

text_fields
bookmark_border
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍
cancel

താ​മ​ര​ശ്ശേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് റി​മാ​ന്‍ഡി​ല്‍. പൂ​നൂ​ര്‍ നേ​ര്‍പൊ​യി​ല്‍ ആ​ഷി​ഖ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍വെ​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്ത​ത്.

ത​ച്ചം​പൊ​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യാ​ണ് 2010 മാ​ര്‍ച്ചി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​പെ​ണ്‍കു​ട്ടി​യെ പി​ന്നീ​ട് ആ​ഷി​ഖ് വി​വാ​ഹം ക​ഴി​ക്കു​ക​യും ഏ​താ​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം മൊ​ഴി ചൊ​ല്ലി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. പീ​ഡ​ന​പ​രാ​തി പി​ന്‍വ​ലി​ച്ച​ു​കി​ട്ടാ​ൻ മാ​ത്ര​മാ​ണ്​ ആ​ഷി​ഖ് ത​ന്നെ വി​വാ​ഹം ക​ഴി​ച്ച് പി​ന്നീ​ട് മൊ​ഴി ചൊ​ല്ലി വ​ഞ്ചി​ച്ച​തെ​ന്ന് കാ​ണി​ച്ച് പെ​ണ്‍കു​ട്ടി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ര്‍ത്തി​യാ​വു​ന്ന​തി​ന​ു​മു​മ്പ് ന​ട​ന്ന പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgirl rapedcheatingsexual abuse
Next Story