Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightചുരത്തിൽ അപകട പരമ്പര;...

ചുരത്തിൽ അപകട പരമ്പര; നാലു പേർക്ക് പരിക്ക്

text_fields
bookmark_border
ചുരത്തിൽ അപകട പരമ്പര; നാലു പേർക്ക് പരിക്ക്
cancel
camera_alt

താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച നിലയിൽ

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ മൂ​ന്ന് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ യാ​ത്ര​ക്കാ​രും നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളു​മാ​യ പ്ര​കാ​ശ​ൻ (50), പ്ര​മോ​ദ് (48), വി​ജ​യ​ൻ (45), യു. ​വി​ജ​യ​ൻ (55) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചു​രം ചി​പ്പി​ലി​ത്തോ​ടി​ന് താ​ഴെ 28ാം മൈ​ലി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചു​ര​ത്തി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. പൊ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ചു​രം ചി​പ്പി​ലി​ത്തോ​ടി​ന് മു​ക​ൾ​ഭാ​ഗ​ത്താ​ണ് വൈ​കീ​ട്ട് അ​ഞ്ചി​ന് ര​ണ്ടാ​മ​ത്തെ വാ​ഹ​നാ​പ​ക​ടം.

ചു​രം ഇ​റ​ങ്ങി വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ഓ​ട്ടോ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ഈ​ങ്ങാ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി ഏ​ഴ​ര​യോ​ടെ ചു​രം ര​ണ്ടാം വ​ള​വി​ൽ ടൂ​റി​സ്റ്റ് ബ​സും ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് മൂ​ന്നാ​മ​ത്തെ അ​പ​ക​ടം. ആ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ചു​ര​ത്തി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത​ട​സ്സം നേ​രി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad passaccident
News Summary - Four people injured in Series of accidents
Next Story