പാട്ട് പാടി കുടുംബം; പ്രചാരണം പൊലിപ്പിച്ച് സ്ഥാനാർഥി
text_fieldsഈസ്റ്റ് കിഴക്കോത്തെ സ്ഥാനാർഥി ഇ.െക. അഷ്റഫിനുവേണ്ടി പാട്ട് പാടിയ അദീബ് ഫർഹാൻ, അഷ്റഫിെൻറ മക്കളായ ഫാത്തിമ നദ, ഖദീജ ഹാദിയ
താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ വാർഡ് ഒമ്പത് ഈസ്റ്റ് കിഴക്കോത്തെ എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ. അഷ്റഫിന് പാട്ട് കുടുംബകാര്യം. പ്രചാരണത്തിനുള്ള പാട്ട് തയാറാക്കിയത് കുടുംബക്കാർ തന്നെ.
അഷ്റഫിെൻറ മാതാവിെൻറ സഹോദരിയുടെ മകെൻറ മകനും പാട്ടുകാരനുമായ അദീബ് ഫർഹാനും അഷ്റഫിെൻറ മക്കളായ ഫാത്തിമ നദയും ഖദീജ ഹാദിയയും ചേർന്നാണ് പ്രചാരണ പാട്ടുകൾ പാടിയത്.
ഫാത്തിമ നദയും ഖദീജ ഹാദിയയും സംഗീത വിദ്യാർഥികളാണ്. മറ്റൊരു സഹോദരിയുടെ മകൻ അഷ്റഫ് വാവാടാണ് പാട്ടുകൾ എഴുതിയത്. കുടുംബക്കാർതന്നെ സ്ഥാനാർഥിക്ക് പാട്ടൊരുക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. തുടർച്ചയായി മൂന്നു തവണ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ അദീബ് ഫർഹാനാണ് പാട്ടുകളേറെയും പാടിയത്.

