അന്തിയുറങ്ങാൻ ഒരു വീടിനായി നിരാലംബ കുടുംബം കനിവുതേടുന്നു
text_fieldsകദീജ തകർന്നുവീഴാറായ വീടിന് മുന്നില്‍
താമരശ്ശേരി: അന്തിയുറങ്ങാൻ ഒരു വീടിനായി നിരാലംബ കുടുംബം സുമനസ്സുകളുടെ കനിവുതേടുന്നു. കട്ടിപ്പാറ നല്ലടം പുറായില്‍ കദീജ (64) ആണ് സഹായം കാത്തിരിക്കുന്നത്. 11 വര്‍ഷം മുമ്പ് ഭര്‍ത്താവ് കുഞ്ഞിക്കോയ മരിച്ചതോടെ തികച്ചും അനാഥരായ കുടുംബം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇത്രയുംകാലം മുന്നോട്ടുപോയത്. മൂത്തമകളെ വിവാഹം ചെയ്തയച്ചു.
ചോര്‍ന്നൊലിക്കുന്നതും ഏത് സമയത്തും നിലംപൊത്താറായതുമായ വീട്ടില്‍ ഏറെ ഭയപ്പാടോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. ഇവരുടെ ദുരിത പൂര്‍ണമായ ജീവിതം മനസ്സിലാക്കി ബഷാര്‍ (ചെയര്‍), നാസര്‍ (കണ്), റാഷിദ് (ട്രഷ) എന്നിവർ ഭാരവാഹികളായി ഒരു കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നു.
കേരള ഗ്രാമീണ്‍ ബാങ്ക് കട്ടിപ്പാറ ബ്രാഞ്ചില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്ക്, കട്ടിപ്പാറ, അക്കൗണ്ട് നമ്പ്ര്-40721101023725. ഐ.എഫ്.എസ് നമ്പ്ര കെ.എൽ.ജി.ബി 004072. ഫോൺ: 9536494830

