Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരച്ചില്ല വെട്ടിമാറ്റിയത് വിൽപനക്കുവെച്ച കത്തികൾ കൊണ്ട്

text_fields
bookmark_border
കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരച്ചില്ല വെട്ടിമാറ്റിയത് വിൽപനക്കുവെച്ച കത്തികൾ കൊണ്ട്
cancel
camera_alt

മു​ത്തു​കോ​യ ത​ങ്ങ​ള്‍ ക​ത്തി​ക്ക​ച്ച​വ​ട​വു​മാ​യി താ​മ​ര​ശ്ശേ​രി ടൗ​ണി​ലെ റോ​ഡ​രി​കി​ല്‍

താമരശ്ശേരി: കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിച്ചത് വിൽപനക്കുവെച്ച കത്തികളും കൊടുവാളുകളും. കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിയായ മുത്തുക്കോയതങ്ങൾ റോഡരികിൽ വിൽപനക്ക് വെച്ച ഒരു ഡസനോളം കൊടുവാളും കത്തികളും പൊലീസിനും നാട്ടുകാര്‍ക്കും നല്‍കുകയായിരുന്നു. ഈ മരത്തണലിലാണ് മുത്തുക്കോയതങ്ങൾ വില്‍പന നടത്തുന്നത്.

തിരക്കുപിടിച്ച ദേശീയപാതയിലെ ഗതാഗത തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള തത്രപ്പാടിലായിരുന്നു അപകട സമയത്ത് തങ്ങള്‍.

കൂറ്റൻ മരച്ചില്ലകളും വൈദ്യുതി ലൈനുകൾ പൊട്ടിവീണതും ഇയാളുടെ തൊട്ടടുത്തേക്കായിരുന്നു. ഏതായാലും തന്റെ കത്തികള്‍ ദുരന്തത്തിൽ ഉപകരിച്ച സന്തോഷത്തിലാണ് 60കാരനായ മുത്തുക്കോയ തങ്ങള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fallen tree by container lorry hit was cut down with knives for sale
Next Story