ബാറിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘം ഞെട്ടി; പിടികൂടിയത് 1050 ലിറ്റർ വ്യാജമദ്യം
text_fieldsകോടഞ്ചേരി തുഷാര ബാറിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയ വ്യാജമദ്യവുമായി പ്രതികൾ
താമരശ്ശേരി: കോടഞ്ചേരിയിലെ ബാറില്‍നിന്ന് വ്യാജമദ്യ ശേഖരം പിടികൂടി. തുഷാര ബാറില്‍നിന്നാണ് 1000 ലിറ്ററിലധികം മദ്യം പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു.
വ്യാജമദ്യം വില്പന നടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് കോടഞ്ചേരിയിലെ തുഷാര ബാറില്‍ പരിശോധന നടത്തിയത്.
ബാറിലെ മുറിയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ 1050 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് അധികൃതർ കണ്ടെടുത്തു. 917 കുപ്പികള്‍ പെട്ടികളില്‍ സൂക്ഷിച്ച നിലയിലും 30 ലിറ്ററിെൻറ അഞ്ചു കന്നാസുകളും പിടിച്ചെടുത്തു.
ബാർ മാനേജര്‍ കോടഞ്ചേരി പൂളവള്ളി സ്വദേശി സുരേന്ദ്രന്, ജീവനക്കാരനായ പാലക്കാട് ചിറ്റൂര്‍ സ്വദേശി കെ.എസ്. സജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായും ബാറിനെതിരെ എക്സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാർ പറഞ്ഞു. കോഴിക്കോട് അസി. എക്സൈസ് കമീഷണര്‍ സുഗുണെൻറ നേതൃത്വത്തിലുള്ള സംഘമാണ് െറയ്ഡിന് േനതൃത്വം നൽകിയത്.

