Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightലഹരി മാഫിയ ഗുണ്ടായിസം:...

ലഹരി മാഫിയ ഗുണ്ടായിസം: രണ്ട് പ്രതികൾ കൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്ര​തി​ക​ളാ​യ ഫ​സ​ൽ , രാ​ഹു​ൽ

താ​മ​ര​ശ്ശേ​രി: അ​മ്പ​ല​മു​ക്ക് കൂ​രി​മു​ണ്ട​യി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘം പ്ര​വാ​സി യു​വാ​വി​ന്റെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​ന​മ​ട​ക്കം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി. കു​ടു​ക്കി​ലു​മ്മാ​രം ക​ള​ത്തി​ൽ വീ​ട്ടി​ൽ ഫ​സ​ൽ എ​ന്ന ക​ണ്ണ​ൻ ഫ​സ​ൽ (29), താ​മ​ര​ശ്ശേ​രി ആ​ല​പ്പ​ടി​മ്മ​ൽ രാ​ഹു​ൽ (25), എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി ദാ​സ​ന​ഗ്ഗ​രെ എ​ന്ന സ്ഥ​ല​ത്തു​ള്ള വ​ന​പ്ര​ദേ​ശ​ത്തു​നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

സെ​പ്റ്റം​ബ​ർ നാ​ലി​ന് സം​ഭ​വ​ദി​വ​സം ല​ഹ​രി മാ​ഫി​യ സം​ഘ​ത്ത​ല​വ​നാ​യ അ​യ്യൂ​ബി​നോ​ടൊ​പ്പം പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഇ​ർ​ഷാ​ദി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​രു​വ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ ല​ഹ​രി​കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​തോ​ടെ ഈ ​കേ​സി​ൽ 12 പേ​ർ പി​ടി​യി​ലാ​യി.സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​വാ​സി യു​വാ​വ് അ​മ്പ​ല​മു​ക്ക് കൂ​രി​മു​ണ്ട​യി​ൽ മ​ൻ​സൂ​റി​ന്റെ വീ​ടി​നു നേ​രെ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ൻ​സൂ​റി​ന്റെ വീ​ടി​ന്റെ ജ​ന​ൽ​ചി​ല്ലു​ക​ളും കാ​റും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പൊ​ലീ​സി​നു നേ​രെ​യും സം​ഘം ക​ല്ലേ​റു ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു.

വ​ള​ർ​ത്തു​നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി അ​യ്യൂ​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ടെ​ന്റ് കെ​ട്ടി ന​ട​ത്തു​ന്ന ല​ഹ​രി​വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും മ​ൻ​സൂ​റും വീ​ട്ടു​കാ​രും ചോ​ദ്യം ചെ​യ്ത​താ​ണ് ല​ഹ​രി മാ​ഫി​യ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

മ​ൻ​സൂ​റി​ന്റെ വീ​ട്ടു​പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ൾ എ​ടു​ത്തു മാ​റ്റ​ണ​മെ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് ല​ഹ​രി മാ​ഫി​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ശ്റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ത്യ​നാ​ഥ​ൻ, എ​സ്.​ഐ കെ.​എ​സ്. ജി​തേ​ഷ്, സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്‌ ബാ​ബു, ബി​ജു പൂ​ക്കോ​ട്ട്, എ.​എ​സ്.​ഐ ജ​യ്സ​ൺ ദേ​വ​സ്യ, എ​സ്.​സി.​പി.​ഒ ജ​യ​രാ​ജ​ൻ, സി.​പി.​ഒ ജി​നീ​ഷ്, എ.​കെ. പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug mafiaAttackKozhikode news
News Summary - Drug mafia-attack-two more accused arrested
Next Story