Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുരത്തിൽ ടിപ്പർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
താമരശ്ശേരി ചുരത്തിൽ മറിഞ്ഞ ടിപ്പർ ലോറി
താമരശ്ശേരി: ആറാം വളവിനു സമീപം ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വയനാട്ടിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ടിപ്പർ ലോറിയാണ് ചൊവ്വാഴ്ച പുലർച്ച നാലരയോടെ അപകടത്തിൽപ്പെട്ടത്.
ഇതേത്തുടർന്ന് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഹൈവേ പൊലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. ക്രെയിനെത്തിച്ച് ലോറി നീക്കിയ ശേഷം രാവിലെ എട്ടരയോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

