ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ നാടകം; 17കാരൻ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി
text_fieldsപ്രതീകാത്മക ചിത്രം
താമരശ്ശേരി: 17 കാരൻ നാട്ടുകാരെ മണിക്കൂറുകളോളം മുൾ മുനയിൽ നിർത്തി. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാ ഭീഷണിയെത്തുടർന്ന് വാർഡ് മെംബറും ആരോഗ്യപ്രവർത്തകരും നെട്ടോട്ടമോടിയത് മണിക്കൂറുകളോളം.താൻ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണ് എന്നായിരുന്നു പതിനേഴുകാരന്റെ ഭീഷണി.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു തുടർന്ന് കുട്ടിയെ ഉടൻ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയുടെ നിലയിൽ ആശങ്കയുള്ളതിനാൽ ഡോക്ടർമാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. തുടർന്ന് 108 ആംബുലൻസിൽ വാർഡ് മെമ്പർ ആസാദ് കാരാടിയും മറ്റ് സുഹൃത്തുക്കളും കുട്ടിയോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചു.
യാത്രക്കിടയിലാണ് കുട്ടിയുടെ ബന്ധുക്കളെ ഇവർ ഫോണിൽ ബന്ധപ്പെടുന്നത്. ഈ കുട്ടി മുമ്പും ശ്രദ്ധ പിടിച്ചുപറ്റാനായി ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണെന്നുമുള്ള വിവരമാണ് ബന്ധുക്കൾ നൽകിയത്. എന്നാൽ വഴിയിൽ വെച്ച് പിന്തിരിയാൻ ആരും തയാറായില്ല.
കുട്ടിയെ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിച്ച് അടിയന്തര പരിശോധനകൾക്ക് വിധേയനാക്കി.വിശദമായ പരിശോധനകൾക്കൊടുവിൽ കുട്ടി ഗുളികകളൊന്നും കഴിച്ചിട്ടില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിക്ക് ചെറിയ മാനസിക അധ്യസ്ഥതകളുണ്ടെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

