Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതാമരശ്ശേരി...

താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജി​ലെ സംഘർഷം: 15 വിദ്യാർഥികൾക്ക് സസ്പെൻഷൻ

text_fields
bookmark_border
suspension
cancel

താ​മ​ര​ശ്ശേ​രി: ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് 15 വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ചേ​രി​തി​രി​ഞ്ഞും പു​റ​മെ നി​ന്നെ​ത്തി​യ​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പൊ​ലീ​സെ​ത്തി ലാ​ത്തി​വീ​ശി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​രു​ത്തി​യ​ത്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​രാ​തി​ക​ൾ ല​ഭി​ച്ചെ​ന്നും ഇ​തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും പ​രാ​തി താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsconflictsuspensionIHRD college
News Summary - Conflict in Thamarassery IHRD College-15 students suspended
Next Story