Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഗതാഗതക്കുരുക്കിൽ...

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചുങ്കം ജങ്ഷൻ

text_fields
bookmark_border
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചുങ്കം ജങ്ഷൻ
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

താ​മ​ര​ശ്ശേ​രി: രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ചു​ങ്കം ജ​ങ്ഷ​ൻ. ഇ​വി​ടെ ദി​വ​സ​ങ്ങ​ളാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​മ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് പൊ​ലീ​സ് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. താ​മ​ര​ശ്ശേ​രി - കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി - മു​ക്കം,വ​യ​നാ​ട് റോ​ഡ് എ​ന്നി​വ സം​ഗ​മി​ക്കു​ന്ന ഇ​വി​ടെ ഓ​ണ​ത്തി​ര​ക്കു​ള്ള ഈ ​സ​മ​യ​ത്ത് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഹോം ​ഗാ​ർ​ഡു​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​ത്ത​താ​ണ് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ചു​ങ്ക​ത്ത് എ​ത്തു​ന്ന​തോ​ടെ നാ​ലു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ കൂ​ടിയാ​വു​മ്പോ​ൾ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ വ​ൻ തോ​തി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ഴി​ഞ്ഞ് ഒ​ന്നി​ച്ച് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തും ചു​ങ്ക​ത്ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Jamchunkam
News Summary - Chunkam junction is overwhelmed by traffic jam
Next Story