വാടക വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി
text_fieldsവാടകവീട്ടിൽനിന്ന് താമരശ്ശേരി പൊലീസ് പിടികൂടിയ കഞ്ചാവ്
താമരശ്ശേരി: വാടകവീട്ടിൽ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവ് താമരശ്ശേരി െപാലീസ് പിടികൂടി. വെട്ടിഒഴിഞ്ഞ തോട്ടത്തിനു സമീപം ആര്യംകുളം കരിഞ്ചോലയിൽനിന്നാണ് 2.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്. അബ്ദുൽ അലി എന്ന നീഗ്രോ അലിയും കുടുംബവുമാണ് ഇവിടെ വാടകക്കു താമസിക്കുന്നത്.
മയക്കുമരുന്നുകേസിൽ ജയിൽശിക്ഷ അനുഭവിച്ച് ജയിലിലായിരുന്ന ഇയാൾ ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാളുടെ വീട്ടിൽ നിരവധി ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ െപാലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വീട്ടിലെ മുറിയിൽ നിരവധി കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും െപാലീസ് കണ്ടെടുത്തു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
താമരശ്ശേരി സ്റ്റേഷനിലെ എസ്.ഐമാരായ ശ്രീജേഷ്, മുരളീധരൻ, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

