പൊലീസിന് മുന്നിൽ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം
text_fieldsതാമരശ്ശേരി: പൊലീസിന് മുന്നിൽ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യ ലഹരിയിൽ ബൈക്കോടിച്ചെത്തി പൊലീസിനു മുന്നിൽ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പുതുപ്പാടി നെരൂക്കുംചാൽ പുത്തലത്ത് അബ്ദുസ്സലാമിനെയാണ് (47) പൊലീസ് ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താമരശ്ശേരി ചുങ്കത്തായിരുന്നു സംഭവം. ഇയാൾ അപകടകരമായി ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി ചുങ്കത്ത് വെച്ച് ഇയാളുടെ ബൈക്ക് പൊലീസ് തടയുകയായിരുന്നു.
ബൈക്ക് നിർത്തിയ അബ്ദുസ്സലാം പെട്ടെന്ന് ൈകയിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തിന് സ്വയം മുറിവേൽപിക്കുകയായിരുന്നു. പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയും തുടർന്ന് താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

