Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതാമരശ്ശേരിയിൽ...

താമരശ്ശേരിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
താമരശ്ശേരിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ
cancel
camera_alt

ലോത്തു റഹ്മാൻ

താമരശ്ശേരി: പത്ത് ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. താമരശ്ശേരിക്കടുത്ത് പള്ളിപ്പുറത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തു റഹ്മാനെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന പള്ളിപ്പുറത്തെ വാടക വീട്ടിൽനിന്ന് 9.319 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. അടുത്തിടെയാണ് ഇയാൾ ഇവിടെ മുറി വാടകക്കെടുത്തത്.

താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, പ്രിവന്റിവ് ഓഫിസർ ടി.ബി അജീഷ്, സിവിൽ എക്സൈസ് ഓഫിസർ കെ. എസ് ലതമോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ. മുഹമ്മദ് ഷാഹുൽ, അതുൽ ഡ്രൈവർ വി.കെ. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseDrug TraffickingThamarasseryheroin seizedArrest
News Summary - Assam native arrested with heroin in Thamarassery
Next Story