Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപൂനൂര്‍...

പൂനൂര്‍ ജി.എച്ച്.എസ്.എസ് പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
ghss poonoor reunion
cancel
camera_alt

പൂ​നൂ​ര്‍ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ 1980 ബാ​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ള്‍ ഒ​ത്തു​ചേ​ര്‍ന്ന​പ്പോ​ള്‍

പൂ​നൂ​ർ: ഇ​ന്ന​ലെ​ക​ളെ ഓ​ർ​ത്തെ​ടു​ക്കാ​ൻ 42 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും അ​വ​ര്‍ ഒ​ത്തു​ചേ​ര്‍ന്നു. പൂ​നൂ​ര്‍ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ 1980 ബാ​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​നും പ​രി​ച​യം പു​തു​ക്കാ​നും കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​മാ​യി അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

സം​ഗ​മം മി​യാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ല്‍ പി.​കെ. സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ മു​തു​വാ​ട്ടി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ എ​ളേ​റ്റി​ൽ, എ​ഴു​ത്തു​കാ​ര​ൻ മ​ജീ​ദ് മൂ​ത്തേ​ട​ത്ത്, നാ​സ​ർ മാ​സ്റ്റ​ർ, എം.​എ​സ്. സു​വ​ർ​ണ, പി.​വി. മു​ഹ​മ്മ​ദ്, ശ്രീ​നി ച​ളി​ക്കോ​ട്, റു​ഖി​യ, പി.​സി. മു​ഹ​മ്മ​ദ്‌, കോ​മ​ള​വ​ല്ലി, കെ.​പി.​എം റ​സാ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വി​ട പ​റ​ഞ്ഞ സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ. ​ദാ​മോ​ദ​ര​ൻ യു​ദ്ധ​വി​രു​ദ്ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​കെ. പൗ​റൂ​ട്ടി​യെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഖാ​ദ​ർ എ​ളേ​റ്റി​ൽ സ്വാ​ഗ​ത​വും കെ.​പി. ക​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunion
News Summary - Alumni Reunion at GHSS Poonoor
Next Story