Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്

text_fields
bookmark_border
എൻ.എച്ച് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ പൊലീസിൽ പരാതി
ദേശീയപാതയിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ

അ​ഭി​ഷേ​ക്

താമരശ്ശേരി: ദേശീയപാതയിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്. താമരശ്ശേരി ഗവ. യു.പി സ്കൂളിന് സമീപം ദേശീയപാതയിലെ കുഴി നികത്താനായി ഉപയോഗിച്ച പാറപ്പൊടിയിൽ തെന്നിവീണ് ബൈക്ക് യാത്രക്കാരനായ താമരശ്ശേരി തച്ചംപൊയിൽ നെരോംപാറമ്മൽ അഭിഷേകിനാണ് (27) സാരമായി പരിക്കേറ്റത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഭിഷേക് ദേശീയപാത ഉദ്യോഗസ്ഥർക്കും റോഡ് കരാറുകാരായ കമ്പനിക്കുമെതിരെ പരാതി നൽകി.

തന്റെ ചികിത്സക്കും ബൈക്കിനുണ്ടായ കേടുപാടുകൾ തീർക്കാനും ആവശ്യമായ തുക നഷ്ടപരിഹാരമായി നൽകണമെന്ന് പരാതിയിൽ പറയുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ റോഡിൽനിന്ന് പാറപ്പൊടിയും കല്ലുകളും നീക്കം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was injured after his bike slipped in a pothole on the national highway
Next Story