പുഴയിൽ വീണ രണ്ടരവയസ്സുകാരിയെ രക്ഷിച്ച് 14കാരൻ
text_fieldsആദിൽ
താമരശ്ശേരി: പുഴയിൽ വീണ രണ്ടരവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചത് 14 കാരെൻറ ധീരത. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ രണ്ടര വയസ്സുകാരി സുമയ്യയാണ് വീടിന് 200 മീറ്റർ അകലെയുള്ള പുഴയിൽ വീണത്. അധികം ഒഴുക്കും ആഴവുമില്ലാത്ത ഭാഗത്ത് പുഴയിൽ വീണുകിടന്ന മുളയുടെ കൊമ്പിൽ തങ്ങിനിന്ന കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസിയായ ആദിൽ ഒന്നുംനോക്കാതെ പുഴയിലേക്ക് എടുത്തുചാടി സുമയ്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.
ആദിൽ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഈങ്ങാപ്പുഴ കുറ്റിപ്പിലാക്കണ്ടി ഫാറൂഖ്-അനീസ ദമ്പതികളുടെ മകനാണ് ആദിൽ.
അയൽവാസിയായ ഉമർ- സുഹറ ദമ്പതികളുടെ മകളാണ് രണ്ടര വയസ്സുകാരി സുമയ്യ. കുട്ടിയെ മരണത്തിൽനിന്ന് രക്ഷിച്ച ആദിലിനെ അനുമോദിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

