Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടെലിഫോണ്‍...

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്​ കേസ്​: സൂത്രധാര​ന്​ സാമ്പത്തിക സഹായം നൽകിയവരെ തേടി സി-ബ്രാഞ്ച്​

text_fields
bookmark_border
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്​ കേസ്​: സൂത്രധാര​ന്​ സാമ്പത്തിക സഹായം നൽകിയവരെ തേടി സി-ബ്രാഞ്ച്​
cancel

കോഴിക്കോട്: രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും. കേസിൽ അറസ്​റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ്​ അന്വേഷണസംഘം ശേഖരിക്കുന്നത്​. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്​സ്​ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന്​ കോടിക്കണക്കിന്​ രൂപ മുടക്കിയെന്നാണ്​ അന്വേഷണസംഘം സംശയിക്കുന്നത്​.

കോഴിക്കോട്ട്​ ഏഴിടത്ത്​ എക്​സ്​ചേഞ്ചുകൾ പ്രവർത്തിച്ചതിൽ സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയു​െട നികുതി നഷ്​ടമടക്കമുണ്ടായതായാണ്​ കണക്കാക്കിയത്​. നേരത്തെ ഡൽഹിയിലും ബിഹാറിലുമുൾപ്പെടെ സമാന്തര ടെലിഫോൺ എക്​സ്​ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിനുപിന്നിലും ഇവരാണോ എന്നത്​ പരിശോധിച്ചുവരുകയാണ്​.

സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലുള്ളയാളാണ്​ ഇബ്രാഹീമെന്നതിനാൽ എക്​സ്​ചേഞ്ച്​ സ്​ഥാപിക്കാനുള്ള തുക സമാഹരിക്കാൻ പുറത്തുനിന്നുള്ളവരുടെയടക്കം സഹായം ലഭിച്ചതായാണ്​ സംശയം​. അതിനാൽ തന്നെ കേസിലെ പ്രതികളുടെയെല്ലാം ബാങ്ക്​ ഇടപാടുകളടക്കം പൊലീസ്​ പരിശോധിച്ചുവരുകയാണ്​. സ്വർണക്കടത്ത്​, ഹവാല, കുഴൽപണ ഇടപാടുകാർ നിയമവിരുദ്ധ എക്​സ്​ചേഞ്ചുകൾക്കായി പണം മുടക്കിയതായി സൂചനയുണ്ട്​.

ബംഗളൂരുവിൽ പിടിയിലായ ഇബ്രാഹീമിനെതിരെ ൈസനിക നീക്കം ചോർത്തിയതടക്കം കുറ്റങ്ങളാണ്​ അവി​െട ​ചുമത്തിയത്​. അതിനാൽ തന്നെ രാജ്യദ്രോഹപ്രവർത്തനമടക്കം കോഴിക്കോ​ട്ടെ കേസിലുമുണ്ടെന്നാണ്​ സൂചന​. പിടിച്ചെടുത്ത 750 ഓളം സിം കാർഡുകൾ പരിശോധിച്ചാലേ ഇതുസംബന്ധിച്ച ​െതളിവുകൾ ലഭിക്കൂ എന്നാണ്​ അന്വേഷണസംഘം പറയുന്നത്​.

ഇബ്രാഹീം സി-​ബ്രാഞ്ച്​ കസ്​റ്റഡിയിൽ

കോഴ​ിക്കോട്​: ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്​ കേസിൽ റിമാൻഡിലുള്ള ഇബ്രാഹീം പുല്ലാട്ടിനെ കോടതി സി-ബ്രാഞ്ച്​ കസ്​റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി എട്ടുദിവസത്തെ കസ്​റ്റഡിയാണ്​ മൂന്നാം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി അനുവദിച്ചത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telephone Exchange Case
Next Story