Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് കോവിഡ്​...

കോഴിക്കോട് കോവിഡ്​ ഡ്യൂട്ടിക്ക്​ 464 സ്​കൂൾ അധ്യാപകർ; ഡ്യൂട്ടിക്കെത്താത്തവർക്കെതിരെ നടപടി 

text_fields
bookmark_border
കോഴിക്കോട് കോവിഡ്​ ഡ്യൂട്ടിക്ക്​ 464 സ്​കൂൾ അധ്യാപകർ; ഡ്യൂട്ടിക്കെത്താത്തവർക്കെതിരെ നടപടി 
cancel

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ലെ 464 സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച്​ ഉ​ത്ത​ര​വാ​യി. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ കോ​വി​ഡ്​ കെ​യ​ർ ​െസ​ൻ​റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ദൗ​ർ​ല​ഭ്യം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തോ​െ​ട​യാ​ണ്​ സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച്​ ജി​ല്ല ക​ല​ക്​​ട​ർ സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

 

അ​രി​ക്കു​ളം, അ​ത്തോ​ളി, ബാ​ലു​ശ്ശേ​രി, ച​ങ്ങ​രോ​ത്ത്, ചേ​ള​ന്നൂ​ർ, ചേ​മ​ഞ്ചേ​രി, ചെ​റു​വ​ണ്ണൂ​ർ, ചോ​റോ​ട്, ക​ട​ലു​ണ്ടി, ക​ക്കോ​ടി, കാ​ക്കൂ​ർ, ക​ട്ടി​പ്പാ​റ, കീ​ഴ​രി​യൂ​ർ, കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി, കൂ​രാ​ച്ചു​ണ്ട്, കൂ​ത്താ​ളി, കോ​ട്ടൂ​ർ, ​ കു​ന്ദ​മം​ഗ​ലം, മ​ട​വൂ​ർ, മ​ണി​യൂ​ർ, മാ​വൂ​ർ, മേ​പ്പ​യൂ​ർ, മൂ​ടാ​ടി, ന​ടു​വ​ണ്ണൂ​ർ, ന​ന്മ​ണ്ട, ന​രി​ക്കു​നി, നൊ​ച്ചാ​ട്, ഒ​ള​വ​ണ്ണ, ഒാ​മ​ശ്ശേ​രി, പ​ന​ങ്ങാ​ട്, പേ​രാ​​മ്പ്ര, പെ​രു​വ​യ​ൽ, താ​മ​ര​ശ്ശേ​രി, തി​ക്കോ​ടി, തു​റ​യൂ​ർ, തി​രു​വ​ള്ളൂ​ർ, ഉ​ള്ള്യേ​രി, ഉ​ണ്ണി​കു​ളം, വേ​ളം, വി​ല്യാ​പ്പ​ള്ളി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ലെ​യും ഫ​റോ​ക്ക്, കൊ​ടു​വ​ള്ളി, കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി, രാ​മ​നാ​ട്ടു​ക​ര, വ​ട​ക​ര മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ​യും കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ​യാ​ണ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​ത്.

ഇ​വ​രോ​ട്​ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്​​ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​െ​ട മു​മ്പാ​കെ ഹാ​ജ​രാ​യി സേ​വ​ന​ങ്ങ​ളി​ൽ ഏ​​ർ​പ്പ​ടാ​നാ​ണ്​ നി​ർ​ദേ​ശം. ത​ദ്ദേ​ശ സ്​​ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ഇ​വ​രെ കോ​വി​ഡ്​ കെ​യ​ർ സ​​െൻറ​റു​ക​ളി​ൽ ഷി​ഫ്​​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജോ​ലി​ക്ക്​ നി​യോ​ഗി​ക്കാം. മാ​ത്ര​മ​ല്ല കെ​യ​ർ സ​​െൻറ​ർ മാ​നേ​ജ്​​മ​​െൻറ്, കോ​വി​ഡ്​ ക​ൺ​ട്രോ​ൾ റൂം, ​വാ​ർ​ഡ്​ ആ​ർ.​ആ​ർ.​ടി, സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യി​ലും അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

അ​ധ്യാ​പ​ക​രെ കോ​വി​ഡ്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി നേ​രി​ട്ട്​ ഇ​ട​പ​ഴ​കു​ന്ന​തി​നോ, അ​വ​രു​െ​ട മു​റി​ക​ളി​ൽ നേ​രി​ട്ട്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നോ നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന്​ സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പാ​ക്ക​ണം. 
ഡ്യൂ​ട്ടി​ക്ക്​ ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്കെ​തി​രെ 2005ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മം സെ​ക്​​ഷ​ൻ 56 പ്ര​കാ​ര​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Covid In Kerala
News Summary - teachers covid duty-kerala news
Next Story