Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനാധ്യാപകൻ...

പ്രധാനാധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നെന്ന് അധ്യാപികയുടെ പരാതി

text_fields
bookmark_border
പ്രധാനാധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നെന്ന് അധ്യാപികയുടെ പരാതി
cancel

കൊ​യി​ലാ​ണ്ടി: സ്കൂ​ളി​ൽ ന​ട​ന്ന ക​ള്ള​ത്ത​ര​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​തി​നാ​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി അ​ധ്യാ​പി​ക​യു​ടെ പ​രാ​തി. കാ​വും​വ​ട്ടം എം.​യു.​പി സ്കൂ​ൾ അ​ധ്യാ​പി​ക ബാ​സി​മ ഇ​തു സം​ബ​ന്ധി​ച്ച് കൊ​യി​ലാ​ണ്ടി സി.​ഐ, എ.​ഇ.​ഒ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.

2017 മു​ത​ൽ ഈ ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ് ഇ​വ​ർ. കു​റ​ച്ചു കാ​ല​മാ​യി അ​വ​ധി​യി​ലു​ള്ള കു​ട്ടി​ക​ളെ ഉ​ച്ച​ക്ക​ഞ്ഞി ര​ജി​സ്റ്റ​റി​ൽ ഹാ​ജ​രാ​യ​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇ​ങ്ങ​നെ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ത​ന്നോ​ട് സ്കൂ​ളി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്നും ബാ​ത്ത്റൂം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു. സ്കൂ​ൾ യോഗത്തിൽ അ​വ​ഹേ​ളി​ച്ചു. പൊ​തു അ​വ​ധി ദി​വ​സം പ്ര​വൃ​ത്തി ദി​വ​സ​മാ​യി രേ​ഖ​പ്പെ​ടു​ത്തി. ത​ന്നെ സ്കൂ​ളി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ് അ​ധ്യാ​പി​ക​യു​ടെ പ​രാ​തി. അ​ധ്യാ​പി​ക ഡി​സം​ബ​ർ 12നു ​ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് എ.​ഇ.​ഒ പി.​പി. സു​ധ അ​റി​യി​ച്ചു. പ​രാ​തി ല​ഭി​ച്ച​താ​യി സി.​ഐ പ​റ​ഞ്ഞു. കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ല -പ്ര​ധാ​നാ​ധ്യാ​പ​ക​ൻ

കൊ​യി​ലാ​ണ്ടി: അ​ധ്യാ​പി​ക​യു​ടെ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​നോ​ജ് പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ല. സ്കൂ​ളി​ന്റെ പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​നി​ർ​ദേ​ശം ന​ൽ​കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. സ്കൂ​ൾ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും പ്ര​ധാ​നാ​ധ്യാ​പ​ക​നെ ധി​ക്ക​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ.​ഇ.​ഒ, ഡി.​ഡി.​ഡി, ഡി.​പി.​ഐ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കേ​ണ്ട​ത്.

എ​ന്നാ​ൽ അ​ധ്യാ​പി​ക പൊ​ലീ​സി​ലാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്.

സ്റ്റാ​ഫ് യോ​ഗം, മാ​നേ​ജു​മെ​ന്റ് ക​മ്മി​റ്റി, പി.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ് എ​ന്നി​വ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:headmasterteacher's complaintmental torturing
News Summary - teacher's complaint is that the headmaster is mentally torturing
Next Story