നന്മണ്ട: വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത അധ്യാപകൻ റിമാൻഡിൽ. ചെറുവണ്ണൂർ ആവള മലയിൽ ജമാലുദ്ദീനാണ് (52) കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയത്. പരാതിയെ തുടർന്ന് മൂന്നു ദിവസം മുമ്പ് ബാലുശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. ഇയാൾ ഇതിനുമുമ്പ് പേരാമ്പ്ര സബ് ജില്ലയിൽ ജോലി ചെയ്തപ്പോൾ പോക്സോ കേസിൽ പ്രതിയായിരുന്നു.
ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് കേസ് ഒതുക്കിത്തീർക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
ഈ കേസും ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വ്യാപകമായ പരാതി ഉയർന്നതിനിടയിലാണ് അധ്യാപകൻ കോടതിയിൽ കീഴടങ്ങിയത്.