എം.ഡി.എം.എ കേസ്: അധ്യാപിക കീർത്തന പൊലീസ് കസ്റ്റഡിയിൽ
text_fieldsപ്രതി കീർത്തനയെ കസ്റ്റഡിയിൽ വാങ്ങി കോടതിയിൽ നിന്ന് പൊലീസ് പുറത്തേക്ക് കൊണ്ടുവരുന്നു
വടകര :എം.ഡി.എം.എ. പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതി പേരാമ്പ്ര ബി.ആർ.സി യിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ച വടകര എൻ.ഡി.പി.എസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ട് ഉത്തരാവായത്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വെള്ളിയാഴ്ച
വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി കീർത്തനയെ തിരികെ കോടതിയിൽ ഹാജരാക്കണം. അധ്യാപികയായ പ്രതി ലഹരി വിൽപനക്കായി കുട്ടികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നറിയുന്നതിനും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നോയെന്നും ലഹരിവസ്തുക്കളുടെ ഉത്ഭവത്തെ കുറിച്ച് അറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എം.എ പണമിടമാട് കേസിൽ തനിക്ക് പങ്കില്ലെന്ന് പ്രതി കീർത്തന കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് വനിതാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ കോടതി പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതോടൊപ്പം കീർത്തനയും കേസിലെ ഒന്നാം പ്രതിയുമായ സഫ്വാനും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി നീഷ്മയുടെ വാദം കേട്ട ശേഷം വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഖ്യ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

