Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുർഗന്ധ മയം, ‘ടേക്ക് എ...

ദുർഗന്ധ മയം, ‘ടേക്ക് എ ബ്രേക്ക്’

text_fields
bookmark_border
ദുർഗന്ധ മയം, ‘ടേക്ക് എ ബ്രേക്ക്’
cancel
camera_alt

മാ​നാ​ഞ്ചി​റ​യി​ലെ ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ വി​ശ്ര​മ കേ​ന്ദ്രം

Listen to this Article

കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മാ​നാ​ഞ്ചി​റ​യി​ലെ ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ വി​ശ്ര​മ കേ​ന്ദ്രം മ​തി​യാ​യ പ​രി​ച​ര​ണ​മി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. പേ ​ആ​ൻ​ഡ് യൂ​സ് ടോ​യ്‍ല​റ്റ് സൗ​ക​ര്യ​മു​ള്ള കേ​ന്ദ്ര​ത്തി​ന്റെ പ​രി​സ​ര​ത്തു​കൂ​ടെ ദു​ർ​ഗ​ന്ധം കാ​ര​ണം ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ലേ​ക്കും ഇ​വി​ടെ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്നു​ണ്ട്.

ഇ​ത് മാ​നാ​ഞ്ചി​റ​യി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​വും ധ​ന​കാ​ര്യ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​പാ​ല​ന​ത്തി​ലും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി ഇ​രു​വി​ഭാ​ഗ​വും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​ത്. കോ​ഫി ഷോ​പ്പും ശു​ചി​മു​റി​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​വു​മു​ള്ള കേ​ന്ദ്രം ന​ട​ത്തി​പ്പി​നാ​യി ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ക​രാ​റു​കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mananchiraTake a breakKozhikode News
News Summary - Take a break kozhikode
Next Story