Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് പണവും രേഖകളും കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച് പണവും രേഖകളും കവർന്ന പ്രതികൾ പിടിയിൽ
cancel

കോഴിക്കോട്: രാജാജി റോഡ് ജങ്ഷന് സമീപം യുവാവിനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പഴ്സും പിടിച്ചുപറിച്ച രണ്ടു പേരെ കസബ പൊലീസ് പിടികൂടി. പുതിയങ്ങാടി സ്വദേശി കൂമൻകണ്ടി വീട്ടിൽ അറാഫത്ത് (32 ), നടക്കാവ് പുതിയ കടവ് സ്വദേശി രായിൻപുരയിൽ വീട്ടിൽ ഫൈസൽ എന്ന കൊള്ളി ഫൈസൽ ( 46) എന്നിവരാണ് പിടിയിലായത്. രാജാജി റോഡ് ജങ്ഷന് സമീപം വെച്ച് തിരുവമ്പാടി സ്വദേശിയായ യുവാവിനെ പ്രതികൾ ആക്രമിച്ച് 8500 രൂപയും രേഖകൾ അടങ്ങിയ പഴ്സും പ്രതികൾ പിടിച്ചുപറിക്കുകയായിരുന്നു.

നിരവധി സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ സബ് ഇൻസ്പെക്ടർ ആഷിസ്, അസി. സബ് ഇൻസ്പെക്ടർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർ രതീഷ്, ടൗൺ അസി. കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsstealing moneySuspects arrestedKozhikode News
News Summary - Suspects arrested for attacking young man, stealing money and documents
Next Story