മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsഅഖിൽ
വെള്ളിമാട്കുന്ന്: കഴിഞ്ഞ ദിവസം കക്കോടി കുറ്റിയിൽ പത്മനാഭൻ നമ്പ്യാരുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ സമീപത്തെ വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ.
മക്കട ഒറ്റത്തെങ്ങിൽ താമസിക്കുന്ന വെസ്റ്റ് ഹിൽ തേവർകണ്ടി വീട്ടില് അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ പൊലീസും ക്രൈം സ്ക്വാഡും ചേർന്നാണ് തിങ്കളാഴ്ച പുലർച്ച തിരച്ചിലിനിടെ പിടികൂടിയത്. പറമ്പിൽ ബസാറിലെ അടച്ചിട്ട വീട്ടിൽനിന്ന് 25 പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയാണ് പിടിക്കപ്പെട്ടത്. ഇതോടെ കക്കോടി കേന്ദ്രീകരിച്ച് നടന്ന ചെറുതും വലുതുമായ പതിനഞ്ചോളം മോഷണക്കേസുകൾക്ക് തുമ്പുണ്ടായി. പറമ്പിൽ ബസാറിലെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചതുമായി നടന്ന അന്വേഷണത്തിൽ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.
മോഷ്ടാവ് സിൽവർ കളർ സ്കൂട്ടർ ഉപയോഗിച്ചാണ് മോഷ്ടിക്കാൻ വരുന്നതെന്നും ജാഗ്രതയോടെ നിലകൊള്ളണമെന്നും ചേവായൂർ പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കക്കോടിയിലെ മറ്റൊരു വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടെങ്കിലും മോരിക്കരയിൽനിന്ന് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറുമായി പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

