Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിയ പ്രതി മെഡിക്കൽ കോളജിൽ പിടിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/arrest
cancel

കോഴിക്കോട്: കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിയ മോഷണക്കേസ് പ്രതി ഒളിച്ചത് മെഡിക്കൽ കോളജിൽ. പൊലീസിനും നാട്ടുകാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കുമെതിരെ നടത്തിയ പരാക്രമത്തിനൊടുവിൽ പ്രതി പന്തീരാങ്കാവ് സ്വദേശി വിവേക് പിടിയിലായി. ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച പുലർച്ചെ മൂന്നോടെ ‍ഇയാൾ ചാടിയത്.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കയറിയതാകട്ടെ തൊട്ടടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും. മതിൽ ചാടിക്കടന്ന പ്രതി പേവാർഡ് കെട്ടിടത്തിന്‍റെ പാരപ്പറ്റിലൂടെ പിടിച്ച് രണ്ടാം നിലയിലേക്ക് കയറി. ഇതുകണ്ട രോഗികളും കൂട്ടിരിപ്പുകാരും ബഹളം വെച്ചു. പിന്നാലെ നാട്ടുകാരും പൊലീസുമെത്തി. ടോർച്ച് വെളിച്ചത്തിൽ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഇതിനിടെ കെട്ടിടത്തിന്‍റെ ജനൽ ചില്ല് തകർത്ത് ഇയാൾ കെട്ടിടത്തിനകത്ത് കയറി. പൊലീസിനും നാട്ടുകാർക്കുനേരെ പൊട്ടിയ ഗ്ലാസിന്‍റെ ചീളുകൾ എടുത്ത് എറിഞ്ഞ് പരാക്രമം നടത്തുകയും ചെയ്തു. ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിൽ വാർഡിനുള്ളിൽനിന്നും പ്രതിയെ പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspect who escaped from police station arrested at medical college
Next Story