ലാപ്ടോപ്പും ബാഗും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsനിയാമുദ്ദീൻ
കുന്ദമംഗലം: മടവൂരിലുള്ള ലോഡ്ജിൽനിന്ന് ലാപ്ടോപ്പും ബാഗും പണവും മോഷ്ടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. ഒറ്റപ്പാലം നെല്ലായ പാറക്കത്തൊടി നിയാമുദ്ദീൻ (33) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 21നായിരുന്നു സംഭവം.
വിവിധ ജില്ലകളിലായി മോഷണം, കവർച്ച തുടങ്ങി 30ഓളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ എ. നിധിൻ പറഞ്ഞു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എ. നിധിൻ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

