ഒന്നര ലക്ഷം രൂപയുടെ കോപ്പർ മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതി താമരശ്ശേരി കെടവൂർ സ്വദേശി തുവ്വക്കുന്നുമ്മൽ മുഹമ്മദ് ഫായിസിനെ (28) ചേവായൂർ പൊലീസ് പിടികൂടി. മലാപ്പറമ്പ് ജങ്ഷനു സമീപത്തെ വിക്ടറി ഹൈറ്റ് എന്ന കെട്ടിടത്തിൽ ലൈറ്റ്നിങ് പ്രൊട്ടക്ഷനായി ഉപയോഗിക്കുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന എർത്തിങ് കോപ്പർ പട്ടകൾ മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണം. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ വെച്ചാണ് ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, രോഹിത്, മിജോ, സി.പി.ഒമാരായ രാഗേഷ്, അശ്വതി, മഞ്ജുഷ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

