ഭാര്യയെ കൊന്ന കേസിൽ 25 വർഷത്തിന് ശേഷം പ്രതി പിടിയിൽ
text_fieldsനാദാപുരം: 25 വർഷം മുമ്പ് ഭാര്യയെ കൊന്ന കേസിൽ പ്രതി പിടിയിൽ. 2001 സെപ്റ്റംബര്‍ എട്ടിനാണ് എടച്ചേരി സ്വദേശിനി ആയാടത്തില്‍ ജമീല കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണമാണെന്ന സംശയത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഭര്‍ത്താവ് ഹമീദാണെന്ന് കണ്ടെത്തിയെങ്കിലും കാൽ നൂറ്റാണ്ടു കഴിഞ്ഞ് പ്രതിയെ എടച്ചേരി പൊലീസ് കാസർകോട് വെച്ച് പിടികൂടി. നീതിക്ക് വേണ്ടിയുള്ള പോരാട്ട മായിരുന്നുവെന്ന് ഇതെന്ന് മകൻ സഹീര്‍ പറഞ്ഞു.
ജമീലയുടെ മറ്റ് മക്കളായ ഷജിലും സമീറുമാണ് ജമീലയെ ആദ്യം മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ഹമീദ് വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ പ്രതി മുങ്ങുകയായിരുന്നുവെന്ന് സഹീർ പറഞ്ഞു. തുടർന്ന് 25 വർഷം സഹീർ നടത്തിയ നിയമ പൊരാട്ടമാണ് ഇന്നലെ കാസർകോട് ആദിയൂരിലെ കോളനിയിൽനിന്ന് പ്രതിയെ എടച്ചേരി പൊലിസ് പിടികൂടിയത്. ഇവിടെ മത്സ്യവിൽപ്പനക്കാരനായി ഒളിച്ച് കഴിയുകയായിരുന്നു.
ഹമീദുമായുള്ള വിവാഹ ശേഷം ജമീലക്ക് ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും പീഡനമേല്‍ക്കേണ്ടി വന്നതായി മാതാവ് മറിയം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജമീലയുടെ ആഭരണങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് മറിയം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

