സൂപ്പർ കപ്പ് ഡ്രോൺ ഉപയോഗിച്ച് പകർത്തി; യുവാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിനിടെ കോർപറേഷൻ സ്റ്റേഡിയത്തിനു മുകളിലൂടെ അനുമതിയില്ലാതെ ഡ്രോൺ പറത്തി മത്സരം ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചാലപ്പുറം സ്വദേശി അനിഴംവീട്ടിൽ അർപ്പിതിനെയാണ് (29) കസബ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി ഗോവ-ജംഷഡ്പൂർ മത്സരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്റ്റേഡിയത്തിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
മത്സരത്തിന്റെ സംപ്രേഷണാവകാശം ലഭിച്ച സോണി 10 ചാനലിന്റെ കാമറയാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. ചാനൽ പ്രവർത്തകർ വിവരമറിയിച്ചതോടെ ടൂർണമെന്റ് സംഘാടകർ പരാതിയുമായെത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
രണ്ടുവർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഐ.പി.സി 447, 336, 287 പ്രകാരവും 1934ലെ എയർക്രാഫ്റ്റ് നിയമവും പ്രകാരമാണ് കേസെടുത്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇൻസ്പെക്ടർ എൻ. പ്രജീഷ്, സബ് ഇൻസ്പെക്ടർ ദിവ്യ സച്ചിൻ, ജഗൻമോഹൻ ദത്തൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

