വേനൽ മഴ: മലയോരത്ത് പരക്കെ നാശം
text_fieldsമരുതോങ്കര കല്ലുനിരയിൽ മരംവീണ് തകർന്ന 11 കെ.വി. വൈദ്യുതിലൈൻ
കുറ്റ്യാടി: മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരുതോങ്കര മേഖലയിൽ കനത്ത നാശനഷ്ടം. പലസ്ഥലത്തും വൈദ്യുതി ലൈനുകളിലും റോഡിലും മരം പൊട്ടീവീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. മുള്ളൻകുന്ന് മരുതേരി രാജേഷിന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. മരുതോങ്കര കണാരന്റ ഓടുമേഞ്ഞ മേൽക്കൂരയും സൺഷെയിടും തെങ്ങുവീണ് തകർന്നു.
എച്ചിലാട്ടുമ്മൽ ജാനുവിന്‍റെ വീടിനു മകളിൽ കവുങ്ങും പ്ലാവും പൊട്ടിവീണു. പശുക്കടവ് വണ്ണാത്തിച്ചിറ ചീരമറ്റം സുനിലിന്റെ കൃഷിയിടത്തിലെ ആയിരത്തോളം കുലച്ചതും കുലക്കാത്തതുമായ നേന്ത്രവാഴകൾ നിലംപൊത്തി. പാലയുള്ളമൊട്ടേമ്മൽ ശ്രീധരന്റെ വീടിനു മുകളിൽ രണ്ടു തെങ്ങുകൾ കടപുഴകി വീണു. മഠത്തുംകുന്നുമ്മൽ ബാബുവിന്റെ വീടിനുമകളിലും തെങ്ങു കടപുഴകി വീണു. എം.സി. സുരന്ദ്രേന്‍റെ വീടിനു മകളിൽ തെങ്ങും കവുങ്ങും പൊട്ടിവീണു. പറമ്പത്ത് ശശിയുടെ റബർ മരങ്ങൾ കടപുഴകി. മുണ്ടവയലിൽ കരയത്തും കീഴിൽ കണാരൻ, അനന്തോത്ത് റോയ്, കുബേരത്ത ബൈജു എന്നിവരുടെ വീടുകൾക്കും മരംവീണ് നാശനഷ്ടമുണ്ടായി. മുള്ളൻകുന്ന് ഫെറോന ചർച്ചിന്റെ പാരിഷ് ഹാളിന്റെ മേൽക്കൂരയിലെ ഷീറ്റ് പാകിയ മേൽക്കൂര കാറ്റിൽ പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

