Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിടത്തിന് മുകളിൽ...

കെട്ടിടത്തിന് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി ആറ് മണിക്കൂർ

text_fields
bookmark_border
കെട്ടിടത്തിന് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി ആറ് മണിക്കൂർ
cancel

കോഴിക്കോട്: മെഡി. കോളജിനടുത്ത വാട്ടർടാങ്ക് കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് തനിക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്‌സാണ് യുവാവിനെ സാഹസികമായി താഴെയിറക്കിയത്. കഴുത്തിലും കൈയിലും മുറിവുകളുമായി ഇയാളെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സൈനുദ്ദീൻ വാട്ടർടാങ്കിന് മുകളിലേക്ക് കയറി പോകുന്നത് കണ്ടവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളിമാട്കുന്ന് ഫയർഫോഴ്‌സ്‌ എത്തി യുവാവിനെ താഴെയിറക്കാൻ ശ്രമമാരംഭിച്ചെങ്കിലും കല്ലുകൊണ്ട് യുവാവ് എറിയുകയായിരുന്നു. ഒടുവിൽ വലയിൽ കുരുക്കിയ ശേഷം യുവാവിനെ മൂന്നോടെ താഴെയിറക്കുകയായിരുന്നു. മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. കള്ളക്കേസാണെന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ആത്മഹത്യാ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsLocal Newsmedical collegeKozhikode News
News Summary - suicide threat
Next Story