സുധീഷും സിന്ധുവും ഇനി ഒരുമിച്ച് VIDEO
text_fieldsകോഴിക്കോട്: സുധീഷിെൻറ കൈപിടിച്ച് സിന്ധു ചിരിച്ചു. വർഷങ്ങൾ നീണ്ട ഒറ്റപ്പെടലിന് വിരാമമായ സന്തോഷമായിരുന്നു സിന്ധുവിെൻറ മുഖത്ത്. ജീവിതം പങ്കുവെക്കാൻ കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിൽ സുധീഷും മനസ്സറിഞ്ഞ് ചിരിച്ചു. സന്തോഷത്തിെൻറ മധുരം പരസ്പരം പങ്കുവെച്ച് ഇനിയുള്ള കാലം ഒരുമിച്ചെന്ന് ദൈവസന്നിധിയിൽ സാക്ഷ്യപ്പെടുത്തി.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന, അതിൽനിന്ന് മുക്തരായ കോട്ടയം സ്വദേശി സിന്ധുവിെൻറയും കോഴിക്കോട് പന്തീരങ്കാവ് സ്വദേശി സുധീഷിെൻറയും വിവാഹം ഞായറാഴ്ച പന്തീരങ്കാവ് ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ നടന്നു. മാനസിക വെല്ലുവിളി നേരിട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന ‘ദ ബാനിയൻ’ മുൻകൈയെടുത്താണ് വിവാഹം നടത്തിയത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾക്കൊള്ളിച്ചായിരുന്നു വിവാഹം. പന്തീരങ്കാവ് സ്വദേശി സുധീഷും കോട്ടയം സ്വദേശി സിന്ധുവും കാണുന്നതും പരിചയപ്പെടുന്നതും ദ ബാനിയൻ എന്ന സംഘടനയിലൂടെയാണ്. വിവാഹം കഴിഞ്ഞ് ഇവർക്ക് രണ്ടുമാസം താമസിക്കാൻ ബാനിയെൻറ ഹെഡ് ഓഫിസിനു സമീപം പുളിക്കലിൽ വീടൊരുക്കിയിട്ടുണ്ടെന്ന് ബാനിയൻ കേരള ചാപ്റ്റർ മേധാവി പി.എം. സാലിഹ് പറഞ്ഞു.
രണ്ടുമാസത്തിനുള്ളിൽ സുധീഷിെൻറ പന്തീരങ്കാവിലെ വീട് മോടി പിടിപ്പിക്കാനും ബാനിയൻ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. രണ്ടുമാസത്തെ മധുവിധുവിനുശേഷം സുധീഷും സിന്ധുവും പന്തീരങ്കാവിലെ മോടി കൂട്ടിയ വീട്ടിലേക്കായിരിക്കും കയറിച്ചെല്ലുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
