പുഴയില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിനികളെ രക്ഷിച്ചു
text_fieldsചിയ്യൂര് തടക്കൂല്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന രണ്ട് വിദ്യാര്‍ഥിനികളെ രക്ഷിച്ച യുവാക്കൾ
വാണിമേല്‍: കുളിക്കാൻ പുഴയിലിറങ്ങി മുങ്ങിത്താഴ്ന്ന വിദ്യാർഥിനികൾക്ക് യുവാക്കൾ രക്ഷകരായി. വാണിമേൽ പാലത്തിനടുത്ത് ചിയ്യൂര് തടക്കൂല്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന രണ്ട് വിദ്യാര്‍ഥിനികളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം അേഞ്ചാടെയാണ് സംഭവം. ചേലമുക്ക് സ്വദേശിനികളായ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതിനിടെ പുഴയിലെ ചുഴിയില്‍ അകപ്പെടുകയായിരുന്നു. പുഴക്കരയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാക്കൾ വിദ്യാര്‍ഥിനികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. പി. സിനാൻ, പി.പി. ഷാനദ് സിദാൻ എന്നിവർ പുഴയിലേക്ക് ചാടി ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ ഇരുവരെയും പിടിച്ചപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
ഈ സമയം പുഴക്കരയിലുണ്ടായിരുന്ന നീളംപറമ്പത്ത് മുഹമ്മദ്, ഏരത്ത് ജുനൈദ്, കല്ലിക്കണ്ടി മുഹമ്മദ്, എ.കെ. അഫ്നജ്, ഏരത്ത് ഫസലുറഹ്മാന് എന്നിവർ പുഴയില്‍ മുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുഴയിലെ ചളിയും മണ്ണും നീക്കിയതിനാൽ പുഴയുടെ പലഭാഗത്തും ആഴം കൂടിയിട്ടുണ്ട്. സംഭവമറിയാതെ പുഴയിൽ കുളിക്കാൻ എത്തുന്നത് അപകടത്തിനിടയാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

