Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുഴയിൽ മുങ്ങിയ അഞ്ചു പേർക്ക് രക്ഷകരായി വിദ്യാർഥികൾ
text_fieldsbookmark_border
പുഴയിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തിയ മുഹൈമിൻ, ഷാമിൽ
വാണിമേൽ: വാണിമേൽ പുഴയിൽ മുങ്ങിത്താണ അഞ്ചു പേർക്ക് രക്ഷകരായി വിദ്യാർഥികൾ. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു പേർക്കാണ് വിദ്യാർഥികൾ പുതുജീവൻ നൽകിയത്.
മുങ്ങിത്താഴുന്നതുകണ്ട് പുഴയിൽ എടുത്തുചാടി അഞ്ചു പേരെയും രക്ഷപ്പെടുത്തിയാണ് വാണിമേൽ സി.സി മുക്കിലെ പടിക്കലകണ്ടി അമ്മതിെൻറ മകൻ മുഹൈമിൻ (15), വയലിൽ മൊയ്തുവിെൻറ മകൻ ഷാമിൽ (14,) എന്നിവർ നാടിെൻറ അഭിമാനമായി മാറിയത്.
പരപ്പുപാറയിലെ വ്യാപാരി കൂട്ടാക്കിച്ചാലിൽ സുരേന്ദ്രെൻറ മകൾ ബിൻഷി (22), സഹോദരിയുടെ മക്കളായ സജിത (36), ആഷിലി (23) അഥുൻ (15), സിഥുൻ (13) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പുഴയിൽ കൈകാലുകൾ കഴുകാൻ പോയതായിരുന്നു രക്ഷപ്പെടുത്തിയ വിദ്യാർഥികൾ.
Next Story

