Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റാം പ​ക്ഷേ, മ​ന​സ്സി​ൽ​നി​ന്നോ?

text_fields
bookmark_border
Independence Day
cancel
camera_alt

പോ​ർ​ട്രേ​റ്റ് ഗാ​ല​റി പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്കാ​നു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

വെ​ള്ളി​മാ​ട്കു​ന്ന്: ച​രി​ത്രം അ​പ​നി​ർ​മി​ക്ക​പ്പെ​ടു​ന്ന ന​ട​പ്പു​കാ​ല​ത്ത് ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യു​ടെ യ​ഥാ​ർ​ഥ ചി​ത്രം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. മ​റ​ന്ന​തോ മ​റ​യ്ക്ക​പ്പെ​ട്ട​തോ ആ​യ ച​രി​ത്ര​നാ​യ​ക​രു​ടെ ച​രി​ത​വും ചി​ത്ര​വു​മ​ട​ങ്ങി​യ ‘പോ​ർ​ട്രേ​റ്റ് ഗാ​ല​റി’ ഒ​രു​ക്കി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ ഗ​വ. യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ സാ​ത​ന്ത്ര്യ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഒ​രു​ക്കി​യ, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​പോ​രാ​ളി​ക​ളു​ടെ ഛായാ​ചി​ത്ര​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ നേ​താ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ന്റെ ഏ​ടു​ക​ൾ നേ​രി​ൽ വി​വ​രി​ച്ചു​ത​ന്നെ ന​ൽ​കും.

ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​തി​നാ​ൽ വി​ല​ക്കു​ക​ൽ​പി​ച്ച് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നും ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​നി​ന്നും അ​ട​ർ​ത്തി​മാ​റ്റി​യ​വ​രെ പൊ​ലി​പ്പി​ച്ചു​ത​ന്നെ നി​ർ​ത്താ​നു​ള്ള ശ്ര​മം​കൂ​ടി​യാ​ണ് വി​ദ്യാ​ല​യ വി​ക​സ​ന സ​മി​തി​യു​ടെ​യും പി.​ടി.​എ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​രോ നേ​താ​ക്ക​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ൾ അ​ധി​ക​വാ​യ​ന​യി​ലൂ​ടെ പ​ഠി​ച്ചെ​ടു​ത്ത് പ​ര​സ്പ​രം ആ​ശ​യ​സം​വാ​ദം ന​ട​ത്തി​യാ​ണ് പോ​ർ​ട്രേ​റ്റ് ഗാ​ല​റി​ക്കൊ​രു​ങ്ങി​യ​ത്.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​തി​യ പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം. ച​രി​ത്ര​ത്തി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ ച​രി​ത്ര​മ​വ​ശേ​ഷി​ക്കു​വോ​ളം നി​ല​നി​ൽ​ക്കേ​ണ്ട​വ​രാ​​ണെ​ന്ന ബോ​ധ്യ​ത്താ​ലാ​ണ് വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ പു​തി​യ ചു​വ​ടു​വെ​പ്പി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വി​ദ്യാ​ല​യ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ എ.​വി. സ​ന്തോ​ഷ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​നാ​ർ​ക്ക​ലി, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ടി.​പി. മു​ഹ​മ്മ​ദ് സ​ലീം, എം.​പി.​ടി.​എ ചെ​യ​ർ​പേ​ഴ്സ​ൻ ന​ഷീ​ദ, ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. ഷീ​ന, അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷി​ബു മു​ത്താ​ട്ട് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsIndependence Dayprotest
News Summary - Students protest on Independence Day
Next Story