ചീഫ് ജസ്റ്റിസിന് വിദ്യാർഥിനിയുടെ കത്ത്: വാക്സിൻ ലഭ്യമാക്കാൻ നടപടി
text_fieldsകോഴിക്കോട്: കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ലോട്ടുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാവുന്നത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് വിദ്യാർഥിനി കത്തയച്ചതിനെത്തുടർന്ന് വാക്സിൻ ലഭ്യമാക്കാൻ നടപടി.
ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയറായ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി നിസ്രിന്‍ ബാനുവാണ് കത്തയച്ചത്.
ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യണമെന്നായിരുന്നു നിർദേശത്തെത്തുടർന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി. ഷൈജല്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു.
പുതുപ്പാടി ഫാമിലി ഹെല്‍ത്ത് സെൻററില്‍ രജിസ്ട്രേഷന് സ്ലോട്ടുകളുടെഎണ്ണം 25 ശതമാനമാക്കി വർധിപ്പിച്ചു. വാക്സിനേഷന് സെൻററിലെ തിരക്ക് കോവിഡ് വ്യാപനത്തിനു കാരണമാകുമെന്നും 18 വയസ്സിനു താഴെയുള്ളവർക്ക് വാക്സിന് നല്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിസ്രിന്‍ ബാനുവിെൻറ കത്ത്.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ജയശ്രീ, കോഴിക്കോട് ജില്ലയിലെ വാക്സിനേഷെൻറ ചുമതലയുള്ള ഡോ. മോഹന്‍ദാസ്, പുതുപ്പാടി ഫാമിലി ഹെല്‍ത്ത് സെൻറർ, മെഡിക്കല്‍ ഒാഫിസര്‍ ഡോ. സീതു പൊന്നുതമ്പി, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷക്കുട്ടി സുല്‍ത്താന്‍, എം.ജി.എം.എച്ച്.എസ്.എസ് ഈങ്ങാപ്പുഴയിലെ എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഒാഫിസര്‍ എ.ബി. തോമസ് എന്നിവർക്കൊപ്പം, നിസ്രിന്‍ ബാനുവും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

