'മാധ്യമം ഹെൽത്ത് കെയറി’ന് വിദ്യാർഥികളുടെ കൈത്താങ്ങ്
text_fields'മാധ്യമം ഹെൽത്ത് കെയറി’ന് ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ എ.ടി. നജീബ് റഹ്മാൻ, പി.ടി.എ പ്രസിഡന്റ് ഇ.കെ. നഈം എന്നിവരിൽനിന്ന് ‘മാധ്യമം’ പ്രതിനിധി റഈസ് കുറ്റ്യാടി ഏറ്റുവാങ്ങുന്നു
മുക്കം: മാരക രോഗങ്ങളാൽ വിഷമിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന ‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എ.ടി. നജീബ് റഹ്മാൻ, പി.ടി.എ പ്രസിഡന്റ് ഇ.കെ. നഈം എന്നിവരിൽനിന്ന് ‘മാധ്യമം’ പ്രതിനിധി റഈസ് കുറ്റ്യാടി തുക ഏറ്റുവാങ്ങി. 1,32,860 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ച് നൽകിയത്.

